ബിജെപിക്കെതിരെ പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നവർക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയും മോദിയും പരാജയമാണെന്ന് പറയുന്നവർ എന്തിനാണ് തനിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം.സമ്പന്നർ അവരുടെ നിലനിൽപ്പിനുവേണ്ടിയാണ് മഹാ മിലാവത് എന്ന പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നത്.ഇത് സമ്പന്നരുടെ മാത്രം കൂട്ടായ്മയാണ്.കുടുംബാധിപത്യം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.കോൺഗ്രസ്സിനെയും ഡിഎംകെയെയും ശക്തമായി പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.